നഴ്സുമാരുടെ കവിതാസമാഹാരം പുറത്തിറങ്ങി
Saturday 31 May 2025 12:43 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള 28 നഴ്സുമാരെഴുതിയ 'ഇടനേടങ്ങളിലെ തണൽ വഴികൾ' കവിതാസമാഹാരത്തിൻ്റെ പ്രകാശന പരിപാടി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഗോപി, നോവലിസ്റ്റ് ഷീല ടോമിക്ക് പുസ്തകത്തിൻറെ കോപ്പി നൽകി പ്രകാശനം ചെയ്തു. ഡോ. എ.കെ. അബ്ദുൾ ഹക്കീം അദ്ധ്യക്ഷനായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ കെ.പി.ഷീന, വി.കെ. അഞ്ജിത, ഡോ. കെ.എം.ഭരതൻ, ബിന്ദു എ, കെ.വി. ശശി, സഹീർ ഒളവണ്ണ, റസാക്ക് കല്ലേരി തുടങ്ങിയവർ പ്രസംഗിച്ചു.