കപ്പൽ അപകടം: എം എസ്‌ സി കമ്പനിയുമായി ചർച്ച നടത്താൻ മൂന്ന് വിദഗ്ദ്ധ സമിതികൾ രൂപീകരിച്ചു

Friday 30 May 2025 7:50 PM IST

തിരുവനന്തപുരം : കൊച്ചി തീരത്തിന് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകളായ എം.എസ്.സി കമ്പനിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി,​ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,​ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അദ്ധ്യക്ഷരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകരുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസസ്മെന്റ് ഓഫീസർ. ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചർച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.

കൊ​ച്ചി​ ​പു​റ​ങ്ക​ട​ലി​ലെ​ ​ക​പ്പ​ൽ​ ​അ​പ​ക​ടം​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​സ​ർ​ക്കാ​ർ,​ ​ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ​നി​യ​മ​ ​ന​ട​പ​ടി ​ ​സ്വീ​ക​രി​ക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.​ ​ക​പ്പ​ൽ​ ​അ​പ​ക​ട​ത്തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​പാ​രി​സ്ഥി​തി​ക,​ ​സാ​മൂ​ഹ്യ,​ ​സാ​മ്പ​ത്തി​ക​ ​ആ​ഘാ​തം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാണ് പറഞ്ഞത്. ​സം​സ്ഥാ​ന​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള​ ​ഉ​ത്ത​ര​വ് ​റ​വ​ന്യു​ ​സെ​ക്ര​ട്ട​റി​ ​പു​റ​ത്തി​റ​ക്കി.​ ​ഇ​തോ​ടെ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​വും.