കുടുംബ സംഗമവും നേതാക്കൾക്ക് ആദരം
Friday 30 May 2025 8:16 PM IST
കൊച്ചി: കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമവും ആദ്യകാല നേതാക്കളെ ആദരിക്കലും മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. പോർട്ട് അതോറിട്ടി ചെയർപേഴ്സൺ കാസി വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ ഫെർണാണ്ടസ്, കെ.പി. അജിത് കുമാർ, കൗൺസിലർ ടി.പത്മകുമാരി തുടങ്ങിയവർ സംസാരിച്ചു. സി.എം.ചന്ദ്രബോസ്, എം.എൻ നൈനാൻ, എം.കെ രാധാകൃഷ്ണൻ, ബി.ഹംസ, കെ.കെ.പ്രതാപ് സിംഗ് , ഷാഹുൽഹമീദ്, കെ.എ.അമ്മിണിക്കുട്ടി എന്നിവരെ ആദരിച്ചു. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സി.ഡി നന്ദകുമാർ സ്വാഗതവും സെക്രട്ടറി പി.ബി ശിവപ്രസാദ് നന്ദിയും പറഞ്ഞു.