ആ റീൽസ് ചെയ്തപ്പോൾ രശ്മിക മന്ദാന വരെ കമന്റ് ചെയ്തു,​ ബെൻസിന്റെ മകൾ പറയുന്നു

Sunday 01 June 2025 4:29 AM IST

മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ശോ​ഭ​ന​യു​ടെ​യും​ ​മ​ക​ളാ​യി​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​കാ​ലെ​ടു​ത്തു​വ​ച്ച​ ​അ​മൃ​തവ​ർ​ഷി​ണി​ ​നി​റ​ഞ്ഞ​ ​സ​ന്തോ​ഷ​ത്തി​ൽ.​ബ്ളോ​ക് ​ബ​സ്റ്റ​റാ​യ ​ആ​ദ്യ​ ​സി​നി​മ​ 'തു​ട​രും​ ​"ഇ​പ്പോ​ഴും​ ​തി​യേ​റ്റ​റി​ൽ​ .​പ​വി​ത്ര​ ​എ​ന്ന​ ​ മിടുക്കി ​പെ​ൺ​കു​ട്ടി​യാ​യി​ ​എ​ത്തി​ ​അ​മൃ​തവ​ർ​ഷി​ണി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്ടം​ ​നേ​ടി. അ​റി​യ​പ്പെ​ടു​ന്ന​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​തി​നാ​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​അ​മൃ​ത​ ​വ​ർ​ഷി​ണി​ക്ക് ​ആ​രാ​ധ​ക​രേ​റെ​യാ​ണ്.​ ​പു​ഷ്പ​ 2​വി​ലെ​ '​ ​മ​ല്ലി​ക​ ​ബാ​ണ​ന്റെഅ​മ്പു​ക​ളോ​ ​"​ ​പാ​ട്ടി​നു​ ​റീ​ൽ​ ​ചെ​യ്ത​പ്പോ​ൾ​ ​സാ​ക്ഷാ​ൽ​ ​ര​ശ്മി​ക ​ ​മ​ന്ദാ​ന​ ​വ​രെ​ ​ക​മ​ന്റ് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​രാ​ധ​ക​രും​ ​ഇ​ര​ട്ടി​ച്ചു.​'ജൂ​നി​യ​ർ​ ​ര​ശ്മി​ക​ ​മ​ന്ദാ​ന"​ ​എ​ന്ന​ ​വി​ളി​ ​പേ​രു​മാ​യി. ​കൊ​ച്ചി​ൻ​ ​നേ​വ​ൽ​ ​ബേ​സി​ലെ​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​പ​ത്താം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​അ​മൃ​ത​ ​വ​ർ​ഷി​ണി​ ​അ​ല​ത​ല്ലു​ന്ന​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​സം​സാ​രി​ച്ചു.

നാ​ലാം​ ​ടേ​ക്കി​ൽ​ ​ ഓ​കെ ഓ​ഡി​ഷ​ൻ​ ​വ​ഴി​യാ​ണ് ​'തു​ട​രും"​ ​സി​നി​മ​യ​യി​ൽ​ ​എ​ത്തു​ന്ന​ത് .​ ​ത​രു​ൺ​ ​സാ​റാ​ണ് ​ഓ​ഡി​ഷ​ന് ​ന​ൽ​കി​യ​ ​ര​ണ്ട് ​സി​റ്റുവേ​ഷ​ന്റെ​യും​ ​ഡ​യ​ലോ​ഗ് ​പ​റ​ഞ്ഞ് ​ത​ന്ന​ത്.​ 'ഇ​നി​യും​ ​കാ​ണാം​ "​എ​ന്ന് ​ഓ​ഡി​ഷ​നു​ശേ​ഷം​ ​പ​റ​ഞ്ഞു​ .​ ​എ​ന്നാ​ൽ​ ​വി​ളി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​കു​റ​ച്ചു​നാ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​സെ​ല​ക്ട് ​ചെ​യ്തെ​ന്ന് ​പ​റ​ഞ്ഞ് ​വി​ളി​ച്ചു. ആ​ദ്യ​ത്തെ​ ​ഷോ​ട്ട് ​നാ​ല് ​ടേ​ക്ക് ​വ​രെ​ ​പോ​യി​ .​ ​എ​ന്നി​ട്ടാ​ണ് ​ഓകെ ​ആ​യ​ത്.​ ​ഞാ​ന​ട​ക്കം​എ​ല്ലാ​വ​രും​ ​ആ​രാ​ധി​ക്കു​ന്ന​ ​ലെ​ജ​ൻ​സി​ന്റെ​ ​കൂ​ടെ​യാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്. അ​വ​രു​ടെ​ ​മു​ന്നി​ൽ​ ​നി​ന്ന് ​എ​ങ്ങ​നെ​ ​ചെ​യ്യ​ണം​ ​എ​ന്നൊ​ക്കെ​ ​പേ​ടി​യു​ണ്ടാ​യി​രു​ന്നു​ ​ആ​ദ്യം.​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​ഞാ​ൻ​ ​ശോ​ഭ​ന​ ​മാ​മി​ന്റെ​ ​ആ​രാ​ധി​ക​യാ​ണ്.​ ​ഗാ​ന​രം​ഗ​ത്തി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​ലാ​ലേ​ട്ട​നെ​പ്പം​ ​അ​ഭി​ന​യി​ച്ച​ത്.​ ​ഡ​യ​ലോ​ഗ് ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ​പ്ര​ത്യേ​കി​ച്ച് ​പേ​ടി​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​എ​ന്നാ​ൽ​ ​ശോ​ഭ​ന​ ​മാ​മി​ന്റെ​ ​കൂ​ടെ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഡ​യ​ലോ​ഗ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പേ​ടി​യും​ .​ ​ലാ​ലേ​ട്ട​നും​ ​ശോ​ഭ​ന​ ​മാ​മും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​രും​ ​വ​ലി​യ​ ​സ്നേ​ഹ​ത്തോ​ടെ​യും​ ​വാ​ത്സ​ല്യ​ത്തോ​ടെ​യും​ ​ആ​ണ് ​പെ​രു​മാ​റി​യ​ത്.

തു​ട​രും​ ​തു​ട​ര​ണം കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​അ​ഭി​ന​യ​ത്തോ​ട് ​താ​ത്പ​ര്യ​മു​ണ്ട്.​ ​നാ​ലുവ​യ​സു​ ​മു​ത​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കു​ന്നു​ .​ആ​ർ.​എ​ൽ.​വി​ ​പ്ര​ദീ​പ് ​സാ​റാ​ണ് ​ഗു​രു​ .​ ​ഡാ​ൻ​സ് ​വീ​ഡി​യോ​ക​ൾ​ ​ചെ​യ്താ​ണ് ​തു​ട​ക്കം.​ ​അ​തി​നു​ശേ​ഷം​ ​കു​റ​ച്ച് ​റി​യാ​ക്‌​ഷ​ൻ​ ​വീ​ഡി​യോ​ ​ചെ​യ്തു.​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​ക​മ​ന്റ് ​ചെ​യ്തു.​ ​ആ​ ​വീ​ഡി​യോ​യ്ക്ക് ​ര​ശ്മി​ക​ ​മ​ന്ദാ​ന​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ക​മ​ന്റി​ട്ട​പ്പോ​ൾ​ ​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ ​സ​ന്തോ​ഷം വന്നു.​ ​ര​ശ്‌​മി​ക​യു​ടെ​ ​ക​മ​ന്റി​ന് ​ഒ​രു​പാ​ട് ​ലൈ​ക് ​കി​ട്ടി​ .സി​നി​മ​ ​ഇ​റ​ങ്ങി​യ​തി​നു​ ​ശേ​ഷം​ ​സ്കൂ​ളി​ൽ​ ​പോ​യി​ല്ല.​ ​കൂ​ട്ടു​കാ​രും​ ​പ്രി​ൻ​സി​പ്പ​ലും​ ​അ​ദ്ധ്യാ​പ​ക​രും​ ​എ​ല്ലാം​ ​വി​ളി​ച്ചു.​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​തു​ട​രാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റും​ ​ആ​ക​ണം.​ കോഴിക്കോട് കൊയിലാണ്ടി ആണ് നാട്.​അ​ച്ഛ​ൻ​ ​പ്ര​വീ​ൺ.​ ​നേ​വ​ൽ​ ​ബേ​സി​ലാ​ണ് ​ജോ​ലി​ .​ ​അ​മ്മ​ ​സാ​യി​ ​പ്ര​വീ​ൺ. ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ൻ​ ​ആ​ദി​ത്യ​ ​ദേ​വ് .​ ​ചോ​റ്റാ​നി​ക്ക​ര​ ​അ​മ്പാ​ടി​മ​ല​യി​ലാ​ണ് ​താ​മ​സം.