സി.ഐ.ടി.യു സ്ഥാപകദിനം
Saturday 31 May 2025 1:39 AM IST
മണ്ണാർക്കാട്: സി.ഐ.ടി.യു സ്ഥാപക ദിനത്തിന്റെ ഭാഗമായി മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കൃഷ്ണകുമാർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കുമാരൻ, പ്രശോഭ്, പി.ദാസൻ, ടി.ആർ.സെബാസ്റ്റ്യൻ, കെ.പി.മസൂദ്, ഹക്കീം മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. വിവിധ സി.ഐ.ടി.യു യൂണിയനുകളിലെ പഴയകാല തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.