ബി.ജെ.പി നിശ ശില്പശാല
Saturday 31 May 2025 1:41 AM IST
ശ്രീകൃഷ്ണപുരം: ബി.ജെ.പി കരിമ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിശാ ശില്പശാല ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.സത്യഭാമ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.സച്ചിദാനന്ദൻ, വിജയൻ മലയിൽ, ജില്ലാ കമ്മറ്റിയംഗങ്ങളായ സുന്ദരനാശാൻ, ചന്ദ്രൻ കൂടാംത്തൊടി, മണ്ഡലം സെക്രട്ടറി കെ.മണികണ്ഠൻ, കെ.പി.അരുൺ എന്നിവർ സംസാരിച്ചു.