മൃഗാശുപത്രി ഉദ്ഘാടനം
Friday 30 May 2025 10:01 PM IST
പത്തനംതിട്ട : ക്ഷീരകർഷകരെ അനുഭാവപൂർവം പരിഗണിച്ച സർക്കാരാണ് ഭരിക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വീട്ടുമുറ്റത്ത് സേവനം നൽകാൻ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലൻസുകൾ ഉറപ്പാക്കും. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ഡോക്ടർ ഉൾപ്പെടെ ആംബുലൻസ് വീട്ടിലെത്തും. ഡ്രൈവർ കം അറ്റൻഡറും മരുന്നും മൊബൈൽ യൂണിറ്റിലുണ്ടാകും. കന്നുകാലികൾക്കെല്ലാം സമഗ്ര ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. .