സിൽവർ ജൂബലി ആഘോഷം

Friday 30 May 2025 10:05 PM IST

മുട്ടത്തുകോണം : ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പുല്ലാമല ശിശുമന്ദിരം സിൽവർ ജൂബിലി ആഘോഷം പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഗമവും പഠനോപകരണ വിതരണവും നടത്തി. അദ്ധ്യാപിക ഉഷാകുമാരിയെയും ആയയെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാമചന്ദ്രൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ലാൽ എസ്., ബിനു കൃഷ്ണൻ, ഷിഫ, എ.പി അനു, ടി.എസ് അമ്മിണി, ജീവൻ അനിൽ, ജിനു, രേഷ്മ പ്രദീപ് , മാസ്റ്റർ ആരോൺ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപാടികൾ നടത്തി.