താക്കോൽദാനം
Friday 30 May 2025 10:06 PM IST
അടൂർ : ഐ.എച്ച് ആർ ഡിയുടെ അടൂർ എൻജിനിയറിംഗ് കോളേജും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് അടൂർ എൻജിനീയറിംഗ് കോളേജിലെ എൻ എസ് എസ് വിഭാഗം രൂപംകൊടുത്ത "സ്വപ്ക്കൂട് " എന്ന ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽ ദാനം ഇന്ന് നടക്കും . ഏറത്ത് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ഭവനരഹിതരായ അഞ്ചു ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകിയത്. വീടുകളുടെ താക്കോൽ ദാനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ഐ എച്ച് ആർ ഡി ഡയറക്ടർ വി എ അരുൺ കുമാർ അദ്ധ്യക്ഷനാകും