സ്കൂൾ കിറ്റ് വിതരണം
Friday 30 May 2025 10:11 PM IST
പ്രമാടം : മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറർ രഞ്ജു.എം. ജോയി ഇടവക ട്രസ്റ്റി മനു.കെ. ബേബിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. ബിജു തോമസ് പറന്തൽ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ആഷ്ലി ജോൺ തോമസ്, പ്രിൻസ്.സി. കുര്യൻ, സാം ബാബു ഡാനിയൽ, ലിനി പ്രിൻസ്, ലിജ.പി. മാത്യു, ജുബി ഫിലിപ്പ്, സോണി തോമസ്, പ്രീതി ബിജു എന്നിവർ പ്രസംഗിച്ചു.