സ്വരാജ് നിലമ്പൂരിൽ യോഗ്യൻ: ബിനോയ് വിശ്വം

Saturday 31 May 2025 12:12 AM IST

തിരുവനന്തപുരം: നിലമ്പൂരിൽ എം .സ്വരാജിന്റെ വരവോടെ എൽ.ഡി.എഫ് വിജയം കൂടുതൽ സുനിശ്ചിതമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യു.ഡി.എഫ്, ബി.ജെ.പി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തിൽ എൽ.ഡി.എഫിനെ നയിക്കാൻ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയാണ് സ്വരാജ്.