ആന്റണിയുടെ അനുഗ്രഹം തേടി ആര്യാടൻ ഷൗക്കത്ത്

Saturday 31 May 2025 12:26 AM IST

തിരുവനന്തപുരം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ അനുഗ്രഹം തേടി തിരുവനന്തപുത്തെത്തി. ഇന്നലെ വൈകുന്നേരം ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ആത്മാർത്ഥ സുഹൃത്തായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകന് വിജയാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടൻ ഷൗക്കത്തും പറഞ്ഞു. ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ.കെ ആന്റണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തുടർ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യു.ഡി.എഫിന് വോട്ട് ചെയ്യും.