ഹരിതകർമ്മ സേനയ്ക്ക് യൂണിഫോം വിതരണം

Saturday 31 May 2025 12:29 AM IST
പടം.. നയീമ കുളമുള്ളതിൽ യൂനിഫോറം വിതരണം ചെയ്യുന്നു.

കുറ്റ്യാടി : വേളം പഞ്ചായത്തിലെ മാലിന്യ സംസ്കരണ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേന വോളണ്ടിയർമാർക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിഫോമും മഴക്കോട്ടും മറ്റ് സുരക്ഷ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി സൂപ്പി, സുമ മലയിൽ , സിതാര കെ.സി , ബീന കെ , എച്ച് സി. ശമീന , നിഖിൽ രാജ്, വി .ഇ. ഒ നിത്യ , ശ്രീജ എന്നിവർ പ്രസംഗിച്ചു.