ഏതു കറിക്ക് കറിവേപ്പില വേണം: അൻവർ

Saturday 31 May 2025 12:29 AM IST

മലപ്പുറം: മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തിൽ മറുപടിയുമായി പി.വി.അൻവർ. ഏത് കറിക്കും രുചിയുണ്ടാകണമെങ്കിൽ കറിവേപ്പില വേണം. ഏറെ പോഷകഗുണവുമുണ്ട്. തന്നെ കറിവേപ്പില പോലെയാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ ചെറിയൊരു വസ്തുതയുണ്ട്. ഇപ്പോഴത്തെ തന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. എല്ലാ പോഷകഘടകങ്ങളും ഊറ്റുന്നത് പോലെയാണെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ അൻവർ ഒരുവിഷയമേ അല്ലെന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.