രോഗ പ്രതിരോധ ബോധവത്ക്കരണം
Saturday 31 May 2025 12:30 AM IST
രാമനാട്ടുകര: മഴക്കാല രോഗങ്ങൾ ചെറുക്കാൻ ബോധവത്ക്കരണ പ്രവർത്തനവുമായി രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീടുകളിൽ നോട്ടീസ് നൽകി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പി.കെ. അഫ്സൽ എ.വി അനിൽകുമാറിന് നോട്ടീസ് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.വി. ശ്രീരഞ്ജിനി അദ്ധ്യക്ഷയായി. കെ.വി. സന്തോഷ് കുമാർ, ഐ.ടി. നന്ദകുമാർ, എം കെ ബിൻഷ, വി റമിന, വി.എസ്. പ്രശാന്ത്, എസ്.ബി. ആനന്ദ്, കെ. അനീഷ്, വി.എസ്. വിജിൻ, ടി.പി. ജിനേഷ്, സി.എസ്. സബിത, പി.എസ്. സ്മിജ, എം. കവിത,പി ചിത്തിര കെ ജിത,എം രഞ്ജിത്ത്,പി മനോജ് എന്നിവർ പങ്കെടുത്തു.