എൻ.എച്ച്.എ.ഐ ചെയർമാൻ ഇന്നെത്തും

Saturday 31 May 2025 12:29 AM IST

ന്യൂഡൽഹി: കൂടിയാടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതാ 66ലെ തകർച്ച നേരിട്ട് വിലയിരുത്താൻ ദേശീയ പാതാ അതോറിട്ടി(എൻ.എച്ച്.എ.ഐ) ചെയർമാൻ സ​ന്തോ​ഷ് കു​മാ​ർ യാ​ദ​വ് ഇന്നെത്തും. മൂന്നു ദിവസം അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വീഴ്‌ചകൾവിലയിരുത്തും. അതേസമയം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ എം.പിയുടെ അദ്ധ്യക്ഷതയിലുള്ള പബ്ളിക് അക്കൗണ്ട് കമ്മിറ്റിയുടെ (പി.എ.സി) നീക്കങ്ങൾ ജാഗ്രതയോടെ വീക്ഷിക്കുകയാണ് കേന്ദ്രം. സി.എ.ജിയോട് ക്രമക്കേട് പരിശോധിക്കാൻ പി.എ.സി ഉത്തരവിട്ട സാഹചര്യത്തിൽ കേന്ദ്രംർ സ്വന്തം നിലയ്‌ക്ക് അന്വഷണം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് അരങ്ങൊരുങ്ങും.