ഫ്രഞ്ച് ഓപ്പൺ : ഇഗ, സബലേങ്ക പ്രീ ക്വാർട്ടറിൽ
Saturday 31 May 2025 2:45 AM IST
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാംടെക്കും ഒന്നാം സീഡ് അര്യാന സബലേങ്കയും പ്രീ ക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ ഇഗ റൊമേനിയയുടെ ജാക്വലിനെ 6-2,7-5നാണ് തോൽപ്പിച്ചത്.
സെർബിയൻ താരം ഓൾഗ ഡാനിയേലോവിച്ചിനെ 6-2,6-3 എന്ന സ്കോറിനാണ് സബലേങ്ക കീഴടക്കിയത്. എട്ടാം സീഡ് ചൈനയുടെ ക്വിൻ വെൻ ഷെംഗ് മൂന്നാം റൗണ്ടിൽ കാനഡയുടെ വിക്ടോറിയ എംബോക്കോയെ 6-3,6-4ന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തി. 16-ാം സീഡ് അമേരിക്കൻ താരം അനിസിമോവ 7-6,6-4ന് 22-ാം സീഡ് ഡെന്മാർക്ക് താരം ക്ളാര ടൗസനെ തോൽപ്പിച്ച് അവസാന 16ലെത്തി.