ഇംഗ്ളണ്ടിൽ സെഞ്ച്വറി നേടി കരുൺ നായർ

Saturday 31 May 2025 12:23 AM IST

കാ​ന്റ​ർ​ബ​റി​ ​:​ ​ഇം​ഗ്ള​ണ്ട് ​ല​യ​ൺ​സി​നെ​തി​രാ​യ​ ​ആ​ദ്യ​ ​അ​നൗ​ദ്യോ​ഗി​ക​ ​ടെ​സ്റ്റ് ​ക്രി​ക്ക​റ്റ് ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​എ​ ​ടീ​മി​ന് ​വേ​ണ്ടി​ ​ത​ക​ർ​പ്പ​ൻ​സെ​ഞ്ച്വ​റി​യു​മാ​യി​ ​മ​ല​യാ​ളി​ ​താ​രം​ ​ക​രു​ൺ​ ​നാ​യ​ർ.​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​എ​ ​ആ​ദ്യ​ദി​നം​ ​അ​വ​സാ​ന​ ​സെ​ഷ​നി​ൽ​ ​ഒ​ടു​വി​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​മ്പോൾ409/3 ​ ​എ​ന്ന​ ​നി​ല​യി​ലാ​ണ്.​ 186 ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ൽ​ക്കു​ക​യാ​ണ് ​ക​രു​ൺ.​ ​യ​ശ​സ്വി​ ​ജ​യ്സ്വാ​ൾ​ ​(24​),​ ​അ​ഭി​മ​ന്യു​ ​ഈ​ശ്വ​ര​ൻ​ ​(8​),​ ​സ​ർ​ഫ്രാ​സ് ​ഖാ​ൻ​ ​(92​)​എ​ന്നി​വ​രാ​ണ് ​പു​റ​ത്താ​യ​ത്.​ക​രു​ണും​ ​സ​ർ​ഫ്രാ​സും​ ​ചേ​ർ​ന്ന് 181​ ​റ​ൺ​സാ​ണ് ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയർ ടീമിൽ അംഗമാണ് കരുൺ. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരുണിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചത്.