ഇംഗ്ളണ്ടിൽ സെഞ്ച്വറി നേടി കരുൺ നായർ
കാന്റർബറി : ഇംഗ്ളണ്ട് ലയൺസിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിന് വേണ്ടി തകർപ്പൻസെഞ്ച്വറിയുമായി മലയാളി താരം കരുൺ നായർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ആദ്യദിനം അവസാന സെഷനിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ409/3 എന്ന നിലയിലാണ്. 186 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് കരുൺ. യശസ്വി ജയ്സ്വാൾ (24), അഭിമന്യു ഈശ്വരൻ (8), സർഫ്രാസ് ഖാൻ (92)എന്നിവരാണ് പുറത്തായത്.കരുണും സർഫ്രാസും ചേർന്ന് 181 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയർ ടീമിൽ അംഗമാണ് കരുൺ. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരുണിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചത്.