നീറ്റ് പി.ജി ഒറ്റ ഷിഫ്‌റ്റിൽ മതി: സുപ്രീംകോടതി

Saturday 31 May 2025 12:30 AM IST

ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശന പരീക്ഷയായ നീറ്റ് പി.ജി രണ്ടു ഷിഫ്റ്റിൽ നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ(എൻ.ബി.ഇ) തീരുമാനം തടഞ്ഞ് സുപ്രീംകോടതി. രണ്ടു ഷിഫ്‌റ്റിൽ രണ്ടുതരം ചോദ്യപേപ്പറുകൾ നൽകുന്നത് പരീക്ഷാർത്ഥികളോടുള്ള വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. ഒറ്റ ഷിഫ്റ്റിൽ ജൂൺ 15ന് പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ‌.വി.അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.