വി​ര​മി​ക്ക​ൽ​ ​വേള സം​ഭ​വ​ബ​ഹു​ലം

Saturday 31 May 2025 12:41 AM IST

കൊച്ചി: സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​സി​സ​ ​തോ​മ​സി​ന് ​അ​ന്ന​ത്തെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സ​ർ​ക്കാ​ർ​ ​ഇ​വ​രെ​ ​പ​ത്ത​നം​തി​ട്ട​യ്ക്ക് ​സ്ഥ​ലം​മാ​റ്റി.​ ​വി​ര​മി​ക്ക​ൽ​ ​വ​ർ​ഷ​ത്തെ​ ​സ്ഥ​ലം​മാ​റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​റ​ദ്ദാ​ക്കി.​ ​തു​ട​ർ​ന്ന് ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലാ​യി​ ​മാ​റ്റി​നി​യ​മി​ച്ചു.​ ​ഇ​വി​ടെ​ ​നി​ന്നാ​ണ് ​വി​ര​മി​ച്ച​ത്.​ ​ആ​ ​സ​മ​യ​ത്ത് ​കെ.​ടി.​യു​ ​താ​ത്കാ​ലി​ക​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​യു​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​താ​ത്കാ​ലി​ക​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​യി​ലാ​ണ്.