എൽ.എൽ.ബി എൻട്രൻസ്: യാത്ര നേരത്തേയാക്കണം

Saturday 31 May 2025 1:45 AM IST

തിരുവനന്തപുരം: പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ജൂൺ ഒന്നിന് എല്ലാ ജില്ലകളിലും നടത്തും. ‘അഡ്മിറ്റ് കാർഡ്’ പോർട്ടലിൽ ലഭ്യമാക്കി. ശക്തമായ മഴയും കാറ്റുമുള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാ തടസം നേരിടാൻ സാദ്ധ്യതയുണ്ട്. അതിനാൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര നേരത്തേയാക്കി ക്രമീകരിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പഞ്ചവത്സര എൽ.എൽ.ബി പരീക്ഷ രാവിലെ 10നും ത്രിവത്സര പരീക്ഷ ഉച്ചയ്ക്ക് മൂന്നിനുമാണ്. 2 മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.