ബഡ്സ് പ്രവേശനോത്സവം ജൂൺ 2ന്                

Saturday 31 May 2025 1:05 AM IST

തിരുവനന്തപുരം: കുടുംബശ്രീയുടെ സംസ്ഥാനമൊട്ടാകെയുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലും ജൂൺ രണ്ടിന് പ്രവേശനോത്സവം നടക്കും. ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 13081 പേർ ഈ വർഷം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. മന്ത്രി എം.ബി രാജേഷ് എറണാകുളം ജില്ലയിൽ വടവുകോട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ രാവിലെ 9.30ന് പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പി.വി ശ്രീനിജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.