ക്ഷീര സംഘം കെട്ടിടം ഉദ്ഘാടനം

Saturday 31 May 2025 1:10 AM IST

കൊല്ലം: എം. നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള 25 ലക്ഷം വിനിയോഗിച്ച് നിർമ്മിച്ച കൂട്ടിക്കട ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷീര സംഘം പ്രസിഡന്റ് കെ. സജിത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. സെൽവി,​ ബ്‌ളോക്ക് പഞ്ചായത്തംഗം ഷീല,​ ഗ്രാമ പഞ്ചായത്തംഗം ചിത്ര,​ ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ആർ. സജി,​ ക്ഷീര വികസന ഓഫീസർ പരമേശ്വരി,​ വിവിധ ക്ഷീര സംഘം പ്രസിഡന്റുമാരായ കണ്ണൻ,​ മനു എന്നിവർ സംസാരിച്ചു. സംഘം ഡയറക്‌ടർ ജയശ്രീ നന്ദി പറഞ്ഞു.