നടിയെ ആക്രമിച്ച കേസ്: ജൂൺ 3ന് വീണ്ടും പരിഗണിക്കും
Saturday 31 May 2025 1:14 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. 2018ൽ ആരംഭിച്ച കേസിന്റെ അന്തിമവാദം പൂർത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ആകെ ഒമ്പത് പ്രതികളാണുള്ളത്. നടൻ ദിലീപ് എട്ടാംപ്രതിയാണ്.