ഗ്രീൻ സിഗ്നൽ ഗതാഗത ബോധവത്കരണ ക്യാമ്പയിൻ

Saturday 31 May 2025 1:40 AM IST
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഗതാഗത ബോധവത്കരണ ക്യാമ്പയിനായ ഗ്രീൻ സിഗ്‌നലിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു

കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി ഗതാഗത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രീൻ സിഗ്‌നലിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.

ലോഗോ പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നിർവഹിച്ചു. മൂവായിരത്തിലേറെ ട്രാഫിക് ബോധവത്കരണ ക്ലാസുകളെടുത്ത് പൊലീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസെപ്ക്ടർ ഷാനവാസിനെ മന്ത്രി ആദരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ എൻ.അജിത് പ്രസാദ് അദ്ധ്യക്ഷനായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് സ്വാഗതവും ശിശുക്ഷേമ സമിതി ജില്ലാ എക്സി. കമ്മിറ്റി അംഗം കറവൂർ എൽ.വർഗീസ് നന്ദിയും പറഞ്ഞു. സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, ട്രാക്ക് പ്രസിഡന്റ് ശരത്ത് ചന്ദ്രൻ, ട്രാക്ക് ട്രഷറർ ഗോപൻ ലോജിക്ക്, ശിശുക്ഷേമ സമിതി ജില്ലാ എക്സി. കമ്മിറ്റി അംഗം ആർ.മനോജ്, ഷാനവാസ് എന്നിവർ സംസാരിച്ചു.