നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

Saturday 31 May 2025 1:41 AM IST

കൊല്ലം: സ്‌കൂൾ തുറക്കലിന് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. വടക്കേവിള കല്ലുംതാഴം അനുഗ്രഹ നഗർ 95 തടവിള വീട്ടിൽ സനൂജ് (29) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വേനലവധി കഴിഞ്ഞ് അടുത്തയാഴ്ച സ്‌കൂളുകളും കോളേജുകളും തുറക്കാനി​രിക്കെ, ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി പരിധിയിൽ ലഹരി പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇതിന്റെ ഭാഗമായി കഴിഞ്ഞ 29 ന് പുലർച്ചെ പെയിനുംമൂട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടടെ കാറിൽ കൊണ്ടു വന്ന 2 ലക്ഷത്തോളം രൂപ വരുന്ന 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രണദേവൻ, സി.പി.ഒമാരായ സുധീന്ദ്രൻ, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉത്ംന്നങ്ങൾ പിടികൂടിയത്.