കാറ്റിലും മഴയിലും വീട് തകർന്നു

Saturday 31 May 2025 1:41 AM IST
ഉളിയനാട് ആര്യൻ നിവാസിൽ ഷിജുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ ഇളകിത്തെറിച്ച നിലയിൽ

ചാത്തന്നൂർ: ചിറക്കര ഉളിയനാട് പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശം.

ഉളിയനാട് ആര്യൻ നിവാസിൽ ഷിജുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ ഇളകിത്തെറിച്ചു. കുറച്ചു ഭാഗം വീടിനുള്ളിൽ വീണു. ഈ സമയം ഷിബുവിന്റെ ഭാര്യ ശ്രീക്കുട്ടിയും മകൻ 4 വയസുള്ള ആര്യനും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇവർ വീടിനു വെളിയിലേക്ക് ഓടി ഇറങ്ങിയതിനാൽ അപകടം ഒഴിവായി. ഉളിയനാട് കണ്ണേറ്റ വാർഡിൽ പല സ്ഥലത്തും മരം വൈദ്യുതി കമ്പിയിൽ വീണു മണിക്കൂറുകൾ വൈദ്യുതി മുടങ്ങി. ചിറക്കരത്താഴത്തു മരം വീണു മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു.