ഒ.ബി.അരുൺകുമാർ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ

Saturday 31 May 2025 2:58 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ഒ.ബി.അരുൺകുമാർ ഇന്ന് ചുമതലയേൽക്കും. അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ സർവീസിൽ നിന്നും ഇന്ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ അഡ്മിനിസ്‌ട്രേറ്റായി ഒ.ബി.അരുൺകുമാറിനെ സർക്കാർ നിയമിച്ചത്. കൊല്ലം സ്വദേശിയായ അരുൺ കുമാർ നിലവിൽ സെക്രട്ടേറിയറ്റിൽ ദേവസ്വം വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ്. ദേവസ്വം വകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്ന അരുൺ കുമാറിന് അടുത്തിടെയാണ് അണ്ടർ സെക്രട്ടറിയായി പ്രമോഷൻ ലഭിച്ചത്. എം.എ.ബേബി മന്ത്രിയായിരിക്കുമ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. ഒരു വർഷത്തേക്കാണ് നിയമനം.