അൻവറിനെതിരായ ഹർജിയിൽ സമയംതേടി
Saturday 31 May 2025 3:00 AM IST
കൊച്ചി: മുൻ എം.എൽ.എ പി.വി.അൻവർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ നടപടിയില്ലെന്ന് ആരോപിക്കുന്ന കോടതിയലക്ഷ്യ ഹർജിയിൽ ആദായനികുതി വകുപ്പ് ഹൈക്കോടതിയിൽ വിശദീകരണത്തിന് സമയംതേടി. കൊച്ചി ഇൻകംടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ(ഇൻവെസ്റ്റിഗേഷൻ) ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് മലപ്പുറം സ്വദേശി കെ.വി. ഷാജിയുടെ ഹർജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഹർജി ജൂൺ 26ന് പരിഗണിക്കാൻ മാറ്റി.