വി. ശോഭ സർവീസിൽ നിന്ന് വിരമിച്ചു
Sunday 01 June 2025 12:28 AM IST
കൊച്ചി: ടെലികോം അഡിഷണൽ ഡയറക്ടർ ജനറലും കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (എൽ.എസ്.എ) ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവിയുമായ വി. ശോഭ സർവീസിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ സർവീസിന്റെ 1987 ബാച്ച് ഓഫീസറായ ശോഭ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദമെടുത്തത്.
ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നവീകരണത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകളെ പരിഗണിച്ച് 2024ൽ ഐ.ഇ.ഇ.ഇ കേരള വിഭാഗത്തിന്റെ ഔട്ട്സ്റ്റാൻഡിംഗ് വുമൺ എൻജിനിയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഡി.ഒ.ടിയിലും ബി.എസ്.എൻ.എല്ലിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.