ഡോ. പ്രദീപ് കുമാറിന് യാത്രഅയപ്പ് നൽകി

Sunday 01 June 2025 12:44 AM IST
കുഫോസിൽ നൽകിയ യാത്രയയപ്പിൽ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ.പ്രദീപ്കുമാർ പ്രസംഗിക്കുന്നു

കൊച്ചി: കുഫോസ് വൈസ് ചാൻസലർ പദവിയിൽ നിന്ന് ഇന്നലെ വിരമിച്ച ഡോ. പ്രദീപ് കുമാറിന് യാത്രഅയപ്പ് നൽകി. കുഫോസിൽ നടന്ന ചടങ്ങിൽ ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് ഇക്ബാൽ, രജിസ്ട്രാർ ഡോ. ദിനേഷ് കൈപ്പിള്ളിൽ, ഡെപ്യൂട്ടി രജിസ്ട്രാർ വി. ദീപ്തി , ഡയറക്ടർ ഒഫ് റിസർച്ച് എസ്. സുരേഷ് കുമാർ, ഡയറക്ടർ ഒഫ് പ്ലാനിംഗ് ഡോ. രഞ്ജിത്ത്, ഡീൻ ഡോ. എം.കെ. സജീവൻ, ഡോ. അഫ്‌സൽ, ഡോ. അനു ഗോപിനാഥ് എന്നിവർ സംസാരിച്ചു. 2023 ജൂലൈ 6നാണ് കുഫോസ് വൈസ് ചാൻസലറായി ചുമതലയേറ്റത്. നാക്ക് അക്രഡിറ്റേഷനിൽ കുഫോസിന് 'എ ’ഗ്രേഡ് നേടിക്കൊടുത്തു എന്നതാണ് പ്രധാന സംഭാവന.