പി.എൻ. നാരായണൻ അനുസ്മരണം
Sunday 01 June 2025 12:58 AM IST
കാക്കനാട്: സാമൂഹ്യ പ്രവർത്തകനായ പി.എൻ. നാരായണന്റെ എട്ടാമത് അനുസ്മരണവും അവാർഡ് ദാനവും പി.എൻ. നാരായണൻ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പടമുകൾ ഗവ. യു.പി സ്കൂളിൽ നടത്തി. ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി.ബി. അനിൽകുമാർ അദ്ധ്യക്ഷനായി. റിട്ട. എസ്.ഐ. ജേക്കബ് മാണി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത ഹരിഹരൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ബീന ടീച്ചർ, എം.സി. അജയകുമാർ, ഡോ. മീര, തുടങ്ങിയവർ സംസാരിച്ചു. സുനിൽ ഗോപാലൻ, പി.ബി. ഷൈൻ, എം.എസ്. രമേശൻ,വി.ജി. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.