തൂതിയൂരിൽ സി.പി.എം പ്രതിഷേധം
Sunday 01 June 2025 12:05 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ തുതിയൂർ വാർഡിലുള്ള തോടുകൾ ശുചീകരിക്കാത്തതിനാൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുതിയൂർ പരിപ്പച്ചിറ തോടിന് സമീപം പന്തം കൊളുത്തി പ്രതിഷേധം നടത്തി. തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.പി. സാജൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഷാജി, കെ.എ. ഷാജി, കെ.പി. ശിവൻ, ജിതിൻ തുതിയൂർ, വി.ബി.വിബിൻ എന്നിവർ സംസാരിച്ചു. വാർഡിലെ ചാത്തനാംചിറ, കരിയിൽ തോടുകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ കരിയിൽ കോളനിയിലും ഇന്ദിര നഗറിലും വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചിരുന്നു. നഗരസഭ അദ്ധ്യക്ഷയുടെ വാർഡായിട്ടും തോടുകൾ യഥാസമയം ശുചീകരിക്കാൻ നഗരസഭയ്ക്കായില്ലെന്ന് സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ ലോക്കൽ സെക്രട്ടറി സി. പി. സാജിൽ പറഞ്ഞു.