പ്ളസ് ടു അനുവദിക്കണം 

Sunday 01 June 2025 12:19 AM IST

ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘടനയായ ആഷ ആവശ്യപ്പെട്ടു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ യോഗം ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ ഒഫ് സെന്റ് മേരീസ് ഹൈസ്കൂൾ പ്രസിഡന്റ് ഇ.എ. ഷബീർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എ. മഹ്ബൂബ് പ്രമേയം അവതരിപ്പിച്ചു. പൂർവവിദ്യാർത്ഥിയായിരുന്ന ചലച്ചിത്ര പിന്നണിഗായകൻ പി. ജയചന്ദ്രന് മരണാനന്തര ബഹുമതിയായി പത്മ അവാർഡ് നൽകി ആദരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.എ. മഹ്ബൂബ് (പ്രസിഡന്റ്), അഡ്വ. ജോർജ് ജോൺ വാലത്ത് (സെക്രട്ടറി), പി.ജെ. മോൺസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.