യാത്രയയപ്പ് സമ്മേളനം
Sunday 01 June 2025 12:02 AM IST
കോഴിക്കോട് : സർവീസിൽ നിന്ന് വിരമിക്കുന്ന സി. തങ്കമണി, പി.അനിത എന്നിവർക്കും ഹൈസ്‌കൂൾ അദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച എസ്.എസ് സൗമ്യക്കും എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി നിർവഹിച്ചു കെ.വി.ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സെറ്റോ താലൂക്ക് ചെയർമാൻ മധു രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോ. ജില്ലാ ജോ. സെക്രട്ടറി കെ.പി.സുജിത, കെ.കെ.അശോകൻ, പി അനിത, സി.തങ്കമണി, എസ്.എസ് സൗമ്യ, പി.ബി പ്രവീണ, കെ. ഹസ്‌ന, എം.വി ബഷീർ എന്നിവർ പ്രസംഗിച്ചു. കെ.ജോതിഷ് കുമാർ സ്വാഗതവും കെ. അഫ്‌സൽ നന്ദിയും പറഞ്ഞു.