മാരത്തോൺ സംഘടിപ്പിച്ചു
Sunday 01 June 2025 12:02 AM IST
വടകര: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വടകര എക്സൈസ് സർക്കിൾ ഓഫീസിന്റ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു. വടകര അഞ്ചു വിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി ആർ ഫ്ലാഗ് ഓഫ് ചെയ്തു. വടകര പഴയ ബസ് സ്റ്റാൻഡ് എടോടി കരിമ്പന പാലം ഭാഗങ്ങളിലൂടെ മാരത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വനിത എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ മുഖ്യാതിഥിയായി. കൗൺസിലർ ടി.വി ഹരിദാസൻ, സന്ദീപ് സി .വി, അഡ്വ.വത്സരാജ്, അഡ്വ. വി.പി രാഹുലൻ, പി.കെ വിജയൻ , നനീഷ് , സ്വാതി, ഷൈലേഷ് വി.കെ എന്നിവർ പ്രസംഗിച്ചു. സോമസുന്ദരൻ കെ.എം സ്വാഗതവും വി രാഘവൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു.