നിശ ശിൽപ്പശാല സംഘടിപ്പിച്ചു

Sunday 01 June 2025 12:01 AM IST
ബി.ജെ.പി.മുക്കം നഗരസഭ നിശശിൽപ്പശാല മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ബി.ജെ.പി മുക്കം നഗരസഭ നിശ ശിൽപശാല മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ യശസുയർത്തുന്ന കർമ്മ പദ്ധതികളുമായി മുന്നേറുന്ന നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചതും വിള ഇൻഷ്വറൻസ് കാര്യക്ഷമമാക്കിയതും കിസാൻ സമ്മാൻ നിധിയടക്കമുള്ള കർഷക ക്ഷേമപദ്ധതികളും കാർഷിക മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കുന്നതാണ്. ബിനോജ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് തേവള്ളി, ജോസ് വാലുമണ്ണേൽ, സി.ടി. ജയപ്രകാശ്, ബബീഷ് ഉണ്ണികുളം, പി. എസ് അഖിൽ, യു.ടി.ഹരിദാസ്, രാജൻ കൗസ്തുഭം,രാഖിത താമരക്കുളം, കെ.ഉമേഷ്, ഷീജ സത്യൻ എന്നിവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിൽ ചേർന്ന ബെന്നി മാത്യു മറ്റത്തിലിനെ സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു.