എൻ.സി.പി (എസ്) കൺവെൻഷൻ
Sunday 01 June 2025 12:05 AM IST
ബാലുശ്ശേരി: എൻ.സി.പി (എസ്) ബാലുശ്ശേരി മണ്ഡലം കൺവെൻഷനും പുത്തൂർ രാമകൃഷ്ണൻ നായർ അനുസ്മരണവും കോക്കല്ലൂരിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരുകല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് പുത്തൂർ രാമകൃഷ്ണൻ നായർ അനുസ്മരണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ ആദരിച്ചു. ജില്ല സെക്രട്ടറി കെ.ടി.എം കോയ,ബ്ലോക്ക് പ്രസിഡന്റ് പി.വി ഭാസ്ക്കരൻ കിടാവ്, സി.മുഹമ്മദ്, സി.പി സതീഷ്, ശൈലജ കുന്നോത്ത്, പവിത്രൻ കൊയിലാണ്ടി, പി.കെ അഖിൽ എന്നിവർ പ്രസംഗിച്ചു. അസ്സയിനാർ എമ്മച്ചം കണ്ടി സ്വാഗതവും അഞ്ജലി വേലായുധൻ നന്ദിയും പറഞ്ഞു.