കര കയറാൻ കാംകോ 635 പവർ ടില്ലറുകൾ അസാമിലേക്ക്
ആലുവ: അഞ്ച് വർഷത്തോളമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്കാം (കാംകോ) കരകയറാനുള്ള കഠിന ശ്രമത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി 635 പവർ ടില്ലറുകളും 20 പവർ റീപ്പറുകളും അനുബന്ധ ഉപകരണങ്ങളും റെയിൽ മാർഗം കഴിഞ്ഞ ദിവസം അസാമിലേക്ക് കയറ്റി അയച്ചു. ഏകദേശം 11 കോടി രൂപയോളം വില വരുന്ന കാർഷിക ഉപകരണങ്ങളാണ് അയച്ചത്. കാംകോയുടെ അത്താണി യൂണിറ്റിൽ നിന്ന് 400 ടില്ലറുകളും പാലക്കാട് യൂണിറ്റിൽ നിന്ന് 235 ടില്ലറുകളും മാള യൂണിറ്റിൽ നിന്ന് 20 പവർ റീപ്പറുകളുമാണ് അയച്ചത്.
വിദേശരാജ്യങ്ങളിലേക്കും ടില്ലറുകൾ
എത്യോപ്യ, സിയാറി ലോൺ, ഹൈത്തി, ശ്രീലങ്ക എന്നീ വിദേശരാജ്യങ്ങളിലേക്കും ടില്ലറുകളും, മിനി ട്രാക്ടറുകളും അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിനായി തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പുതിയ വിതരണക്കാരെ നിയമിച്ചു.
സോളാർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൊയ്ത്ത് യന്ത്രങ്ങളും റീഡറുകളും നിർമ്മിച്ച് പരിസ്ഥിതി സൗഹൃദ കാർഷിക യന്ത്രങ്ങൾ ഉടൻ വിപണിയിൽ എത്തിക്കും.
അതിജീവനത്തിന്റെ പാതയിലാണ് കാംകോ. എല്ലാ ത്രൈമാസങ്ങളിലും റെയിൽ മാർഗം 650 ടില്ലറുകൾ വീതം അയക്കു
സി.കെ. ശശിധരൻ
ചെയർമാൻ