50'ജോയ് ഹോംസ്' കൈമാറി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ
Sunday 01 June 2025 12:41 AM IST
കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 'ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 50 വീടുകൾ കർണാടകയിലെ വിവിധ ഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് കൈമാറി. ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര താക്കോൽ ദാനം നിർവഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജോയ് ആലുക്കാസ് അദ്ധ്യക്ഷത വഹിച്ചു.
ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് 'ജോയ് ഹോംസ്' എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്. 'ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി തെലങ്കാനയിൽ പുതിയതായി 50 വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.