കെ.എസ്.എഫ്.ഇ മാതൃകാ സ്ഥാപനം: മന്ത്രി അഡ്വ.കെ.എൻ. ബാലഗോപാൽ

Sunday 01 June 2025 1:45 AM IST

തൃശൂർ: നിരവധി സംസ്ഥാനങ്ങളിൽ നിന്നും കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം പഠിക്കുന്നതിനായി നിയുക്ത സംഘങ്ങൾ എത്താറുണ്ട് എന്ന് ധനമന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് ഓഫീസിൽ കൂടിയ യോഗത്തിൽ കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടിയിലെ സമ്മാനാർഹർക്ക് സമ്മാനദാനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.എഫ്.ഇചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്.കെ, ജനറൽ മാനേജർ പി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.എഫ്. ഇ പെരിഞ്ഞനം ശാഖയിലെ ചിട്ടിവരിക്കാരനായ ആദർശ് 25 ലക്ഷം രൂപയുടെയും മുതുകുളം ശാഖയിലെ വരിക്കാരൻ സരസൻ 15 ലക്ഷം രൂപയുടെയും ചെക്കുകൾ ഏറ്റുവാങ്ങി.