പുകയില ഉപേക്ഷിക്കാൻ ക്ലീനിക്കൽ സഹായം നൽകും

Sunday 01 June 2025 12:52 AM IST

തിരുവനന്തപുരം: പുകയില ഉപയോഗം തടയാൻ ക്ലിനിക്കൽ സഹായം ആവശ്യമുള്ളവർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ലോക പുകയില വിരുദ്ധദിന സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു. സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യം.'പുകയില രഹിതം ലഹരിമുക്തം എന്റെ വിദ്യാലയം' എന്ന മുദ്രാവാക്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ അവബോധം ശക്തിപ്പെടുത്തും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, അഡീഷണൽ ഡയറക്ടർ ഡോ. കെ.പി.റീത്ത, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിപിൻ ഗോപാൽ, ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ്.എ, കെ.വി.എച്ച്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു.വി ഇട്ടി, ഐ.ഡി.എ സ്റ്റേറ്റ് സെക്രട്ടറി ഡോ.സിദ്ധാർഥ്.വി.നായർ, എൻ.സി.ഡി എൻ.ആർ.സി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ.ജെ.ഇടയാറന്മുള, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ,റീജിയണൽ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ.ബാബു മാത്യു എന്നിവർ പങ്കെടുത്തു.