കാഠിന്യം കുറഞ്ഞു, മഴ തുടരും

Sunday 01 June 2025 12:24 AM IST

തിരുവനന്തപുരം: തലസ്ഥാനത്തുൾപ്പെടെ പല പ്രദേശങ്ങളിലും മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാനത്താകെ കാലവർഷക്കെടുതിയിലും കടൽക്ഷോഭത്തിലുമായി അഞ്ചുപേർ കൂടി മരിച്ചു. സംസ്ഥാനത്ത് 175 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2083 കുടുംബങ്ങളിലെ 6934 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകൾ കോട്ടയം ജില്ലയിലാണ്.