വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡാക്കാം
Sunday 01 June 2025 12:00 AM IST
തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റാം. ഇതിനായി അർഹരായ കാർഡുടമകൾക്ക് രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in മുഖേനയോ ജൂൺ 2 മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.