ഓൺലൈൻ പരീക്ഷ റദ്ദ് ചെയ്തു

Sunday 01 June 2025 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ (കാറ്റഗറി നമ്പർ 370/2024) തസ്തികയിലേക്ക് ജൂൺ 26 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ റദ്ദ് ചെയ്തു.

സർട്ടിഫിക്കറ്റ് പരിശോധന

ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 338/2024) തസ്തികയിലേക്ക് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 2 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്‌മെന്റ് (തസ്തികമാറ്റാം മുഖേന) (കാറ്റഗറി നമ്പർ 367/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 2 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 20/2024) തസ്തികയിലേക്ക് ജൂൺ 3 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 65/2024) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് ജൂൺ 4, 9, 10, 11, 12, 16, 17, 18, 19, 20 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.