മൺസൂൺ സഞ്ചാരത്തിന് കെ.എസ്.ആർ.ടി.സി
പാലക്കാട്: മൺസൂൺകാല യാത്ര പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഇത്തവണയും ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി 13 ട്രിപ്പുകളുമായി നെല്ലിയാമ്പതി യാത്രകളാണ് കൂടുതലും. വയനാട് കൊട്ടിയൂർ വൈശാഖോത്സവ ഭാഗമായി 11 യാത്രകളും തയാറാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ യാത്രയാണ് കൊട്ടിയൂരിലേക്ക്. ഗവിയിലേക്ക് അഞ്ച് യാത്രകളും മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ആറ് യാത്രകളുമാണുള്ളത്. ഒരുദിവസത്തെ പാക്കേജുള്ള സൈലന്റ് വാലിയിലേക്ക് ആറ് യാത്രയും മലക്കപ്പാറയിലേക്ക് നാലും നിലമ്പൂരിലേക്ക് മൂന്നും ആതിരപ്പള്ളിയിലേക്ക് രണ്ടും ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്.
പാലക്കാട് ഡിപ്പോ
ജൂൺ 12, 16, 18, 22, 24, 26 തീയതികളിലാണ് രണ്ടുദിവസത്തെ കൊട്ടിയൂർ യാത്ര. ജൂൺ ആറ്, 15, 21, 29 തീയതികളിൽ സൈലന്റ് വാലിയിലേക്കും ഒന്ന്, ആറ്, എട്ട്, 14, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും എട്ട്, 29 തീയതികളിൽ മലക്കപ്പാറയിലേക്കും 15, 29 തീയതികളിൽ ആലപ്പുഴ, കുട്ടനാട് കായൽ യാത്രയുമാണുള്ളത്. എട്ട്, 22 തീയതികളിൽ നിലമ്പൂരിലേക്കും 14ന് അതിരപ്പള്ളിവാഴച്ചാൽ സിൽവര്‍സ്റ്റോം യാത്രയും ഒരുക്കിയിട്ടുണ്ട്. അഞ്ച്, 14, 20 തീയതികളിൽ ഗവിയിലേക്കും 14, 28 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഫോൺ: 9447837985, 8304859018.
ചിറ്റൂർ ഡിപ്പോ
കൊട്ടിയൂർക്ക് ജൂൺ 11, 18, 20, 25 തീയതികളിലെ നാല് യാത്രയാണ് ഡിപ്പോയിൽ നിന്നുള്ളത്. ഒന്ന്, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 21ന് സൈലന്റ് വാലിയിലേക്കും 20ന് ഗവിയിലേക്കും ട്രിപ്പുകളുണ്ട്. ആറിന് മലക്കപ്പാറയിലേക്കും 14ന് ആതിരപ്പിള്ളി, വാഴച്ചാൽ യാത്രയും 22ന് നിലമ്പൂരിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. 14നും 28നും മൂന്നാർ-മാമലക്കണ്ടത്തിലേക്കും യാത്രയുണ്ട്. 29ന് കുട്ടനാട് കായൽ യാത്രയാണ്. ഫോൺ: 9495390046.
മണ്ണാർക്കാട് ഡിപ്പോ
മാമലക്കണ്ടം വഴി മൂന്നാറിലേക്ക് 7നും, 28നും നെല്ലിയാമ്പതിയിലേക്ക് 8നും, 15നും ഗവിയിലേക്ക് 14നുമാണ് യാത്രകൾ. കൊട്ടിയൂർ യാത്ര 19നും സൈലന്റ് വാലിയിലേക്ക് 21നും മലക്കപ്പാറയിലേക്ക് 22നും ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്ര 29നും ആണ് ഒരുക്കിയിട്ടുള്ളത്. ഫോൺ: 8075347381, 9446353081.