കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​നിൽ പെൻഷൻ വിതരണത്തിൽ കോ​ടി​ക​ളു​ടെ​ ​ക്ര​മ​ക്കേ​ട്

Sunday 01 June 2025 12:02 AM IST
കോഴിക്കോട് കോർപ്പറേഷൻ

  • പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്

കോഴിക്കോട്: വിധവ, കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ 2023-2024 സാമ്പത്തിക വർഷത്തിൽ കോഴിക്കോട് കോർപ്പറേഷൻ വിതരണം ചെയ്ത തുകയിൽ കോടികളുടെ പൊരുത്തക്കേട്. ഓഡിറ്റിന് ഹാജരാക്കിയ സ്റ്റേറ്റ്മെന്റിലെയും വാർഷിക ധനകാര്യ പത്രികയിലെയും കണക്കുകളിലാണ് ക്രമക്കേട്. ഓഡിറ്റിന് ഹാജരാക്കിയ രേഖകളിലേതിനെക്കാൾ കൂടുതൽ തുക ചെലവാക്കിയതായാണ് വാർഷിക ധനകാര്യ പത്രികയിലുള്ളത്. വിധവ, വാർദ്ധക്യകാല പെൻഷനുകളിൽ കോടികൾ അധികം ചെലവഴിച്ചതായി കാണുന്നു. കെ. സ്മാർട്ട് നിലവിൽ വന്ന ശേഷം പലയിനങ്ങളുടെയും രജിസ്റ്ററുകൾ മാനുവലായി സൂക്ഷിക്കുന്നില്ല. കെട്ടിട, നികുതി നിർണയ വിവരങ്ങളുമില്ല. ബാലൻസ് ഷീറ്റ്, ഡെപ്പോസിറ്റ് തുകകളിലും വ്യത്യാസമുണ്ട്. അയ്യങ്കാളി പദ്ധതി പ്രകാരമുള്ള വരവ് ചെലവ് കണക്കുകളും പൊരുത്തപ്പെടുന്നില്ല. പ്രതിമാസ റീ കൺസീലിയേഷൻ സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയിട്ടില്ല. ഓഡിറ്റിന് ഹാജരാക്കിയ രേഖകളിൽ സെക്രട്ടറി ഒപ്പിട്ടിട്ടില്ലെന്നും കണ്ടെത്തി. ബാങ്ക് ബുക്കിലുള്ളതും ബാങ്കിലെയോ ട്രഷറിയിലെയോ രേഖപ്പെടുത്തലും ക്ളോസിംഗ് ബാലൻസുമായി ഓരോ മാസവും ഒത്തുനോക്കുന്നതാണ് റീ കൺസീലിയേഷൻ. ഇത് നടക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

  • സ്പെഷ്യൽ കൗൺസിൽ വിളിച്ചേക്കും
  • ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. വിളിക്കുമെന്നാണ് സൂചന. ധനകാര്യ കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ വയ്ക്കുന്ന പതിവില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ കണക്കുകൾ ഒത്തുനോക്കുന്നതിലുണ്ടായ പിഴവാണ് തുകയിലെ വ്യത്യാസത്തിന് കാരണമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.

ചെലവാക്കിയ തുകയും ക്രമക്കേടും

(പെൻഷൻ, സ്റ്റേറ്റ്മെന്റിലെ കണക്ക്, വാർഷിക ധനപത്രികയിലെ കണക്ക്, വ്യത്യാസം

അവിവാഹിത പെൻഷൻ.... 2,84,67,000 ....3,44,85,200 ....60,18,200

വിധവ പെൻഷൻ .... 19,44,09,600.... 24,08,78,400 .... 46,46,88,00

വാർദ്ധക്യകാല പെൻഷൻ.... 35,12,46,500 .... 42,16,68,600 ....7,04,22,100

വികലാംഗ പെൻഷൻ.... 4,46,89,200.... 5,43,07,300.... 96,18,100

കർഷകത്തൊഴിലാളി പെൻഷൻ.... 42,97,000.... 52,84,000.... 9,87,000

വിധവകളുടെ പെൺമക്കൾക്കുള്ള

വിവാഹ ധനസഹായം .... 23,70,000.... 25,90,000....2,20,000

ഓഡിറ്റിലെ ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നുണ്ടെങ്കിലും ചെയ്യുന്നില്ല. കോർപ്പറേഷൻ്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കണം.

- കെ.സി. ശോഭിത

പ്രതിപക്ഷ നേതാവ്

കോഴിക്കോട് കോർപ്പറേഷൻ