അഞ്ചുമാസത്തിനിടെ ആറ് കൊവിഡ് മരണം
Sunday 01 June 2025 12:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ആറുപേർ. ഇന്നലെ വരെ 1336 രോഗബാധിതരാണുണ്ടായത്. ഇന്നലെ ഒരുമരണവും റിപ്പോർട്ട് ചെയ്‌തു. 59കാരന്റെ മരണമാണ് കൊവിഡ് മൂലമെന്ന് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ.എൻ വകഭേദമായ എൽ.എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ.എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.