അൻവർ യു.ഡി.എഫിനെ അംഗീകരിക്കണം: ചെന്നിത്തല

Sunday 01 June 2025 12:31 AM IST

കോഴിക്കോട്: പി.വി അൻവർ യു.ഡി.എഫിനെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അൻവറിനെ യു.ഡി.എഫിലെ ആരും അവഗണിച്ചിട്ടില്ല. യു.ഡി.എഫിന്റെ തീരുമാനം കൺവീനർ ഇന്നലെ അൻവറിനെ അറിയിച്ചതാണ്. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അൻവർ സ്വീകരിക്കുന്നത്. അൻവറിനെ ചേർത്തുനിറുത്തണമെന്നാണ് വി.ഡി സതീശന്റെ നിലപാടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.